പാലക്കാട് 700 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി
പാലക്കാട്: വാളയാറില്‍ നിന്നും എക്സ്സൈസ് ചെക്ക് പോസ്റില്‍ നിറുത്താതെ കടന്നുപോന്ന സ്പിരിറ്റ് ലോറി പൊലീസ് പിന്തുടര്‍ന്നു പിടികൂടി. ലോറിയില്‍ നിന്നും 700 ലിറ്റര്‍ സ്പിരിറ്റ് കണ്ടെത്തി.
ദേശീയപാതയില്‍ വടക്കഞ്ചേരിയില്‍ വച്ചാണ് ലോറി പിടിയിലായത്. ലോറിയെ പിന്‍തുടര്‍ന്നെത്തിയ പൊലീസ് സംഘം മണിക്കൂറുകള്‍ നീണ്ട മത്സരഓട്ടത്തിനു ശേഷമാണ് ലോറി പിടികൂടിയത്. ജൂലായ് 14 വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ലോറിയിലുള്ളവരെ അറസ്റു ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications