അയോധ്യ ആക്രമണത്തിനു പിന്നില്‍ ലഷ്കര്‍ ഇ തോയിബ
ദില്ലി: ജൂലൈ അഞ്ചിന് അയോധ്യയില്‍ നടന്ന തീവ്രവാദി ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റു ചെയ്തു. ജമ്മു-കശ്മീരില്‍ നിന്നാണ് ഇവര്‍ യുപിയില്‍ നിന്നുള്ള പ്രത്യേക ദൗത്യസംഘത്തിന്റെ പിടിയിലായത്. അയോധ്യ ആക്രമണത്തിനു പിന്നില്‍ ലഷ്കര്‍-ഇ-തോയിബയാണെന്ന കാര്യം ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
അറസ്റു ചെയ്യപ്പെട്ടവര്‍ വിദേശപൗരത്വമുള്ളവരാണ്. ഇവരില്‍ രണ്ടുപേര്‍ ഡ്രൈവര്‍മാരാണ്. സ്ഫോടനം നടത്തുന്നതിന് നാലുദിവസം മുന്‍പ് ഇവര്‍ അക്ബര്‍പൂരില്‍ തങ്ങിയിരുന്നതായി തെളിഞ്ഞിട്ടുണ്ട്. അക്ബര്‍പൂരില്‍ നിരവധി പാകിസ്ഥാനികള്‍ തങ്ങുന്നതായും ഇവിടെ നിന്നും ഇവര്‍ ഫസിയാബാദിലേക്കും അടുത്തുള്ള ജില്ലകളിലേക്കും യാത്ര ചെയ്യുന്നതായും യുപി പൊലീസിനെ ഇന്റലിജന്‍സ് സംഘം നേരത്തെ അറിയിച്ചിരുന്നു.
ഒന്നുരണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ ആക്രമണത്തെ പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് ഉത്തര്‍പ്രദേശ് ഡിജിപി അറിയിച്ചു.
അയോധ്യയിലെ താല്‍ക്കാലിക രാമക്ഷേത്രം ലക്ഷ്യം വച്ച് രാമജന്മഭൂമിയില്‍ കയറിയ ആറു തീവ്രവാദികളില്‍ അഞ്ചുപേരെയും സുരക്ഷാഉദ്യോഗസ്ഥര്‍ വധിച്ചിരുന്നു.












Click it and Unblock the Notifications