അയോധ്യ:രണ്ടു തീവ്രവാദികളെ തിരിച്ചറിഞ്ഞു
ലക്നൗ: അയോധ്യയിലെ രാമജന്മഭൂമിയില്‍ ആക്രമണം നടത്തിയ അഞ്ചു തീവ്രവാദികളില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞതായി യുപി ഡിജിപി യശ്പാല്‍ സിംഗ് അറിയിച്ചു.
ഇവരില്‍ ഒരാള്‍ യൂനുസും മറ്റേയാള്‍ അര്‍ഷാദ് എന്ന ആസിഫുമാണ്. സ്ഫോടനത്തിനു മുന്‍പ് തെക്കു പടിഞ്ഞാറന്‍ ദില്ലിയിലെ വീട്ടിലായിരുന്നു യൂനുസ് താമസിച്ചിരുന്നത്. അര്‍ഷാദ് തെക്കന്‍ ദില്ലിയിലെ പ്രാന്തപ്രദേശമായ ദോലി ഗ്രാമത്തിലും.
ഇവര്‍ താമസിച്ചിരുന്ന വീടുകളുടെ ഉടമസ്ഥരാണ് ഇവരെ തിരിച്ചറിഞ്ഞതെന്ന് സിംഗ് പറഞ്ഞു.












Click it and Unblock the Notifications