ജയേന്ദ്ര സരസ്വതിയോട് ക്ഷേത്രം അധികൃതര്‍ മാപ്പു പറഞ്ഞു
രാമേശ്വരം: രാമേശ്വരത്തെ രാമനാഥസ്വാമി ക്ഷേത്രശ്രീകോവിലിലേക്ക് കടക്കാനനുവദിക്കാത്തതിന് ക്ഷേത്രം തന്ത്രിമാരും അധികൃതരും കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതിയോട് മാപ്പു പറഞ്ഞു. എന്നാല്‍ ജൂലായ് 15 വെള്ളിയാഴ്ചയും അവര്‍ ജയേന്ദ്രക്ക് അനുമതി നല്‍കിയില്ല. ക്ഷേത്രഭാരവാഹികളുടെ അനുവാദമില്ലാതെ തങ്ങള്‍ക്കിക്കാര്യത്തില്‍ ഒന്നും ചെയ്യാനാകില്ലെന്ന് അവര്‍ അറിയിച്ചു.
ജൂലായ് 14 വ്യാഴാഴ്ച ക്ഷേത്രത്തില്‍ പൂജ നടത്താനെത്തിയ ജയേന്ദ്രയെ അധികൃതര്‍ ശ്രീകോവിലിലേക്ക് കടത്തിയിരുന്നില്ല. തുടര്‍ന്നു തിരിച്ചുപോയ ജയേന്ദ്രയെ ഫോണിലി വിളിച്ചാണ് തന്ത്രിമാരും അധികൃതരും ക്ഷമ പറഞ്ഞത്. വെള്ളിയാഴ്ച പൂജ നടത്താന്‍ ജയേന്ദ്ര അനുവാദം തേടിയപ്പോള്‍ ഭാരവാഹികളുടെ നിര്‍ദേശമില്ലാതെ തങ്ങള്‍ക്ക് ഇതിന് അനുവാദം നല്‍കാനാവില്ലെന്ന് അധികൃതര്‍ ആവര്‍ത്തിക്കുകയായിരുന്നു.
ഇതെത്തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ ക്ഷേത്രസമീപത്തുളള ടാങ്കില്‍ സമുദ്രപൂജ നടത്തിയ ശേഷം ജയേന്ദ്ര സരസ്വതി ക്ഷേത്രത്തില്‍ കയറാതെ തിരിച്ചുപോയി.












Click it and Unblock the Notifications