പെട്രോള്‍ പമ്പ് സമരം പിന്‍വലിച്ചു
ദില്ലി: ജൂലൈ 18നു നടത്താനിരുന്ന പെട്രോള്‍ പമ്പ് പണിമുടക്ക് പിന്‍വലിച്ചു. പെട്രോള്‍, ഡീസന്‍ വില്‍പ്പനക്കുള്ള കമ്മീഷന്‍ വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്നാണ് പണിമുടക്കു പിന്‍വലിക്കാനുള്ള തീരുമാനം.
പെട്രോളിന് ലിറ്ററിന് 0.844രൂപയും ഡീസലിന് .509 രൂപയുമാണ് കമ്മീഷന്‍ വര്‍ദ്ധന.
കമ്മീഷന്‍ അഞ്ചു ശതമാനമാക്കണമെന്ന വ്യാപാരികളുടെ ആവശ്യം മന്ത്രാലയത്തിന്റെയും എണ്ണക്കമ്പനികളുടെയും ഉദ്യോഗസ്ഥര്‍ പരിഗണിക്കുന്നതിനിടെയാണ് ഇടക്കാലവര്‍ദ്ധന. പെട്രോളിയം വ്യാപാരി അസോസിയേഷനും പെട്രോളിയം സെക്രട്ടറി എസ്.സി തൃപാഠിയും നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം.
കമ്മീഷന്‍ വര്‍ധന ആവശ്യപ്പെട്ട് പെട്രോള്‍ പമ്പുടമകള്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ രണ്ടു ദിവസം പമ്പുകള്‍ അടച്ചിട്ടു സമരം ചെയ്തിരുന്നു.












Click it and Unblock the Notifications