എന്‍സിപിയിലോ കോണ്‍ഗ്രസിലോ ചേരും: റാണെ
മുംബൈ: ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയില്‍ ചേരുന്നതു സംബന്ധിച്ച് അടുത്തയാഴ്ച തീരുമാനമെടുക്കുമെന്ന് ശിവസേനയില്‍ നിന്നും പുറത്താക്കപ്പെട്ട നാരായണ്‍ റാണെ പറഞ്ഞു. ദില്ലിയില്‍ നിന്നും തിരിച്ചെത്തിയ ശേഷം വിധാന്‍സഭയില്‍ വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശരദ് പവാറിന്റെ എന്‍സിപിയിലോ കോണ്‍ഗ്രസിലോ ആയിരിക്കും താന്‍ ചേരുകയെന്നു പറഞ്ഞ റാണെ പുതിയൊരു രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കില്ലെന്നും വ്യക്തമാക്കി.
വിശ്വാസവഞ്ചനയാരോപിച്ച് സേനാ നേതാവ് ബാല്‍ താക്കറെ റാണെയെ ശിവസേനയില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതേത്തുടര്‍ന്ന് മന്ത്രിസഭയിലെ പ്രതിപക്ഷനേതാവിന്റെ സ്ഥാനവും റാണെ രാജി വച്ചിരുന്നു.












Click it and Unblock the Notifications