സിപിഎം വന്‍സാമ്പത്തികകുത്തക:ചെന്നിത്തല
കാസര്‍ഗോഡ്: പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും വ്യക്തിപരമായ സ്വത്ത് വിവരങ്ങള്‍ അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡണ്ട് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കാസര്‍കോഡ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എം.ഇന്ത്യയിലെ വന്‍സാമ്പത്തികകുത്തകയായി മാറിയിരിക്കുകയാണ്. സി.പി.എമ്മിന്റെ കപട മുഖം കോണ്‍ഗ്രസ് പൊളിച്ചെഴുതും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് വന്‍ വിജയം നേടും.
കോണ്‍ഗ്രസിനെ തെരഞ്ഞെടുപ്പിന് സജ്ജമാക്കുന്നതിന് ചൈതന്യ യാത്ര നടത്തും. ഓഗസ്റ് ഏഴിന് കാസര്‍ഗോട്ടെ മഞ്ചേശ്വരത്തു നിന്ന് തുടങ്ങുന്ന യാത്ര 27ന് തിരുവനന്തപുരത്ത് സമാപിക്കും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും സമാപന ചടങ്ങില്‍ പങ്കെടുക്കും.കോണ്‍ഗ്രസില്‍ ഇനി ഗ്രൂപ്പുകളുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications