കത്തോലിക്കാ ബാവയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി
കൊച്ചി: യാക്കോബായ തലവന്‍ ശ്രേഷ്ഠ കത്തോലിക്കാ ബാവയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജൂലായ് 15 വെള്ളിയാഴ്ച ചര്‍ച്ച നടത്തി. കോലഞ്ചേരി പള്ളി തുറക്കുന്നതു സംബന്ധിച്ചായിരുന്നു ചര്‍ച്ച.
രാവിലെ ഒന്‍പതു മണിക്കാരംഭിച്ച ചര്‍ച്ച ഒരു മണിക്കൂറോളം നീണ്ടു നിന്നു. തര്‍ക്കം മൂലം ഏഴു വര്‍ഷം മുന്‍പ് അടച്ചിട്ട പള്ളി ഇരുകൂട്ടര്‍ക്കും സ്വീകാര്യമായ ഉപാധികളോടെ തുറക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി ചര്‍ച്ചയില്‍ ബാവയെ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ചര്‍ച്ചയെ തുടര്‍ന്ന് പൊലീസ് നടപടിയെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന ആവശ്യം കത്തോലിക്കാ സഭ പിന്‍വലിച്ചു.
ഓര്‍ത്തഡോക്സ്, കതോലിക്കാ വിഭാഗങ്ങളുടെ ഉടമസ്ഥാവകാശ തര്‍ക്കത്തെ തുടര്‍ന്നാണ് പള്ളി അടച്ചത്. ഇരുകൂട്ടരും തമ്മില്‍ അടുത്തകാലത്തുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് വിശ്വാസികളെ ലാത്തിച്ചാര്‍ജ് ചെയ്തത് വിവാദമുണ്ടാക്കിയിരുന്നു. പെരുന്നാളിനായി സര്‍ക്കാര്‍ ഉത്തരവു പ്രകാരം ആര്‍ഡിഒ താഴു തല്ലിത്തകര്‍ത്ത് രണ്ടു ദിവസത്തേക്ക് പെരുന്നാളിനായി പള്ളി തുറന്നു കൊടുത്തിരുന്നു. ഇത് നിയമവിരുദ്ധമാണെന്നു കാണിച്ച് ഓര്‍ത്തഡോക്സ് വിഭാഗം നല്‍കിയ പരാതിയില്‍ ഹൈക്കോടതി വിധി പറയാനിരിക്കുകയാണ്.












Click it and Unblock the Notifications