മയക്കുമരുന്ന് കേന്ദ്രം ഡിവൈഎഫ്ഐ പരിശോധിച്ചു
തിരുവനന്തപുരം: ചാക്ക വൈഎംഎയ്ക്കടുത്ത് രണ്ടുസെന്റ് കോളനിയിലെമയക്കുമരുന്ന് വില്‍പന കേന്ദ്രത്തില്‍ ജൂലായ് 15 വെള്ളിയാഴ്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പരിശോധന നടത്തി.
ഈ കോളനിയിലെ രണ്ട് വീടുകളില്‍ കഴിഞ്ഞ കുറേക്കാലമായിമയക്കുമരുന്ന് വില്‍പന നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് തങ്ങള്‍ ഇടപെട്ടതെന്ന് ചാക്ക വാര്‍ഡ്കൗണ്‍സിലര്‍ ഷൈജു പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ ഒരാള്‍ ഇവിടെ നിന്ന് ബ്രൗണ്‍സുഗര്‍ വാങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ എത്തിയത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയെങ്കിലും വീട്ടിലുണ്ടായിരുന്ന സ്ത്രീകള്‍ മയക്കുമരുന്ന് ഒളിപ്പിച്ചു. വീട്ടിലുണ്ടായിരുന്ന സിന്ധു, ബിന്ദു എന്നിവരെ ചോദ്യം ചെയ്യാനായി പേട്ട പോലീസ് കസ്റഡിയിലെടുത്തു.












Click it and Unblock the Notifications