ഐസ്ക്രീം കേസില്‍ പ്രതികള്‍ക്കെതിരെ 27ന് കുറ്റം ചുമത്തും
കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ കേസില്‍ പ്രതികള്‍ക്കെതിരെകുറ്റം ചുമത്തുന്നതിനായി കേസ് ജൂലായ് 27ലേക്ക് മാറ്റി. 16 പ്രതികളില്‍ 13 പേര്‍കേസ് പരിഗണിച്ച ജൂലായ് 15 വെള്ളിയാഴ്ച കോടതിയില്‍ ഹാജരായി.
ശ്രീദേവി, പി.എ.റഹ്മാന്‍, രാജഗോപാല്‍, മുന്‍മന്ത്രി കകുഞ്ഞാലിക്കുട്ടിയുടെ ഡ്രൈവര്‍ അരവിന്ദാക്ഷന്‍, എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥന്‍ എന്‍.വിജയന്‍ തുടങ്ങിയ 13 പ്രതികളാണ് ഹാജരായത്.മുന്‍ കോഴിക്കോട് മേയര്‍ടി.പി.ദാസന്‍, അഡ്വക്കേറ്റ് വൈദ്യനാഥ് പരിപ്പാളി എന്നീ പ്രതികള്‍ ഇന്ന് കോടതിയില്‍ ഹാജരായില്ല.
27ന് കേസ് പരിഗണിക്കുമ്പോള്‍ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാനായി മുഴുവന്‍ പ്രതികളും ഹാജരാകണമെന്ന് കോഴിക്കോട് ഒന്നാം ക്ലാസ് അസിസ്റന്റ് സെഷന്‍സ് കോടതി ജഡ്ജി വി.ഷൈനി ഉത്തരവിട്ടു.












Click it and Unblock the Notifications