കരുണാകരന്‍ യുഡിഎഫിലേക്കു തിരിച്ചുവരണം: തങ്ങള്‍
തളിപ്പറമ്പ്: കെ.കരുണാകരനുള്‍പ്പെടെയുള്ള നാഷണല്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും യുഡിഎഫിലേക്ക് തിരിച്ചുവരണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു. തളിപ്പറമ്പില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോയവര്‍ തിരിച്ചുവന്ന് ഒറ്റക്കെട്ടായി മുന്നോട്ടുപോകണം. കേന്ദ്രത്തില്‍ ലീഗുള്‍പ്പെടുന്ന മുന്നണി അധികാരത്തില്‍ വന്നിട്ടും ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കഴിയാത്തതിനെ കുറിച്ചു പ്രതികരിക്കവെ എല്ലാം ശരിയാകുമെന്നാണ് പ്രതീക്ഷയെന്നും തങ്ങള്‍ പറഞ്ഞു.
ജലീല്‍ ലീഗിനെക്കുറിച്ച് ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. താജ്മഹല്‍ വഖഫ് സ്വത്താണെന്ന പ്രഖ്യപനത്തോട് പ്രതികരിക്കാന്‍ തങ്ങള്‍ തയ്യാറായില്ല.












Click it and Unblock the Notifications