സന്നദ്ധ സംഘടനകള്‍ വീടുനിര്‍മ്മാണം തുടങ്ങിയിട്ടില്ല: മാണി
തിരുവനന്തപുരം: സുനാമി പുനരധിവാസ പ്രവര്‍ത്തനത്തില്‍ വീട് നിര്‍മ്മാണത്തിന് ഏല്‍പ്പിച്ചിരുന്ന ചില സന്നദ്ധ സംഘടനകള്‍ ഇതുവരെ നിര്‍മ്മാണം തുടങ്ങിയിട്ടുപോലുമില്ലെന്ന് റവന്യൂമന്ത്രി കെ.എം.മാണി പറഞ്ഞു.പുനരധിവാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വീട് നിര്‍മ്മാണം ഏല്‍പ്പിച്ചസന്നദ്ധ സംഘടനകളുടെഅവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കൊല്ലം ജില്ലയില്‍ ആയിരത്തി മൂന്നൂറ്റി എണ്‍പത്തിയാറ് വീടുകളുടേയും ആലപ്പുഴ ജില്ലയില്‍ 223 വീടുകളുടേയും നിര്‍മ്മാണം ഇതുവരെ തുടങ്ങിയിട്ടില്ലെന്നും 33 സന്നദ്ധ സംഘടനകളെയാണ് വീടുനിര്‍മ്മാണം ഏല്‍പ്പിച്ചതെന്നും മന്ത്രി പറഞ്ഞു.
നിര്‍മ്മാണം വേഗത്തിലാക്കാനുള്ള നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു.സന്നദ്ധ സംഘടനാ ഭാരവാഹികളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.












Click it and Unblock the Notifications