Get Updates
Get notified of breaking news, exclusive insights, and must-see stories!

പി.കെ.വി രാഷ്ട്രീയമാന്യതയുടെ പ്രതിരൂപം: മുഖ്യമന്ത്രി

തിരുവനന്തപുരം: രാഷ്ട്രീയ മാന്യതയുടെ പ്രതിരൂപമായിരുന്നു അന്തരിച്ച മുന്‍ മുഖ്യമന്ത്രി പി.കെ. വാസുദേവന്‍ നായരെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നിയമസഭയില്‍നടന്ന അനുശോചന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയായും മന്ത്രിയായും ശരിയായ ദിശയില്‍ പ്രവര്‍ത്തിച്ച പി.കെ.വി. തികഞ്ഞ പാര്‍ലമെന്റേറിയനായിരുന്നു. മാതൃകാ പൊതു പ്രവര്‍ത്തകന്‍ എന്ന നിലയിലും അദ്ദേഹം സ്മരിക്കപ്പെടും. അധികാരം ജനങ്ങള്‍ക്കായി വിനിയോഗിച്ച നേതാവായിരുന്നു പി.കെ.വി.

വിശാല ഇടതുപക്ഷ ഐക്യമുന്നണിക്കായി മുഖ്യമന്ത്രി സ്ഥാനം ത്യജിച്ച പി.കെ.വി ഭരണരംഗത്തും തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് അനുശോചന യോഗത്തില്‍ സംസാരിച്ച സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ പറഞ്ഞു. പുതിയ നിയമസഭാ മന്ദിരത്തിന് തറക്കല്ലിട്ടത് പി.കെ.വി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. കലാ, സാഹിത്യ, സാംസ്കാരി, കായിക രംഗങ്ങളിലും സംഭാവന നല്‍കിയ പി.കെ.വിയുടെ സ്മരണകള്‍ എന്നും നിലനില്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മന്ത്രിയായും മുഖ്യമന്ത്രിയായും നിസ്തുല സേവനം നടത്തിയ പി.കെ.വിയെ എന്നും ഓര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതു പ്രവര്‍ത്തന രംഗത്തെത്തിയ പി.കെ.വി സംഘടനാ രംഗത്ത് കഴിവു തെളിയിച്ച വ്യക്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മറ്റ് നടപടിക്രമങ്ങളിലേക്കൊന്നും സഭ കടന്നില്ല. സര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയ ചര്‍ച്ച ജൂലായ് 18, 19 ദിവസങ്ങളില്‍ തുടരുമെന്നും സ്പീക്കര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+