കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി.കെ.വി ജ്വലിക്കുന്ന ഓര്‍മയായി

  • By Staff
Google Oneindia Malayalam News

പുല്ലുവഴി:സംശുദ്ധ രാഷ്ട്രീയത്തിലൂടെ ജനമനസുകളില്‍ സ്ഥാനം നേടിയ പി.കെ.വി ജ്വലിക്കുന്ന ഓര്‍മയായി. പുല്ലുവഴിയിലെ വീട്ടില്‍ ജൂലായ് 14 വ്യാഴാഴ്ച അദ്ദേഹത്തിന്റെ ഭൗതിക ശരീരം തീനാളങ്ങള്‍ ഏറ്റുവാങ്ങി.

കാപ്പള്ളി വീട്ടുവളപ്പില്‍ രാത്രി 12 മണിയോടെയായിരുന്നു പൂര്‍ണ സൈനികബഹുമതികളോടെ പി.കെ.വിയുടെ സംസ്കാരം. നൂറുകണക്കിനാളുകളെ സാക്ഷി നിര്‍ത്തി അദ്ദേഹത്തിന്റെ മൂത്ത മകന്‍ രാജേന്ദ്രന്‍ ചിതക്കു തീ കൊളുത്തി. പൊലീസ് സേന അന്ത്യാഭിവാദ്യമര്‍പ്പിച്ച് ബ്യൂഗിള്‍ മുഴക്കി.

തിരുവനന്തപുരത്തു നിന്നും 13 മണിക്കൂര്‍ നീണ്ട വിലാപയാത്രക്കു ശേഷമാണ് മൃതദേഹം പുല്ലുവഴിയിലെത്തിയത്. വഴിയിലൂടനീളം പതിനായിരങ്ങള്‍ തങ്ങളുടെ പ്രിയനേതാവിന് അന്ത്യാഭിവാദ്യങ്ങള്‍ നേര്‍ന്നു. പുല്ലുവഴിയിലെ വസതിയിലും ആയിരങ്ങളാണ് അദ്ദേഹത്തെ അവസാനമായി കാണാന്‍ എത്തിച്ചേര്‍ന്നത്.

മതാചാരച്ചടങ്ങുകള്‍ ഒഴിവാക്കി ലളിതമായ രീതിയിലായിരുന്നു സംസ്കാരച്ചടങ്ങുകള്‍. രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംസ്കാരച്ചടങ്ങിന് സാക്ഷ്യം വഹിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X