രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാം 27ന് കേരളത്തിലെത്തും
തിരുവനന്തപുരം: രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാം ജൂലായ് 27ന് കേരളത്തിലെത്തും. 28 ന് അദ്ദേഹം നിയമസഭയെ അഭിസംബോധന ചെയ്യും. 29ന് അദ്ദേഹം ദില്ലിയിലേക്ക് തിരിച്ചു പോകും.
നേരത്തെ 17നാണ് രാഷ്ട്രപതിയുടെ കേരളസന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. 18 അദ്ദേഹം നിയമസഭയെ അഭിസംബോധന ചെയ്യുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ മുന്‍മുഖ്യമന്ത്രിയും സിപിഐ നേതാവുമായ പി.കെ വാസുദേവന്‍നായരുടെ മരണത്തെ തുടര്‍ന്നാണ് സന്ദര്‍ശന പരിപാടി മാറ്റിവച്ചത്.
മുന്‍നിശ്ചയപ്രകാരമുള്ള പരിപാടികളിലെല്ലാം രാഷ്ട്രപതി പങ്കെടുക്കുമെന്നാണ് കരുതുന്നത്. അദ്ദേഹത്തിന്റെ യാത്രാ പരിപാടിയെ പറ്റിയുള്ള വിശദമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.












Click it and Unblock the Notifications