കട്ടപ്പനയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച നിലയില്‍
കട്ടപ്പന: കട്ടപ്പനയില്‍ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി.
വടശേരിക്കര സ്വദേശിയായ ചെരിവു പറമ്പില്‍ ബിനു(26), ഭാര്യ ബിജി(24), മകള്‍ നീനാമോള്‍(6), ആറുമാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണു മരിച്ചത്. ഏഴുകം വയല്‍ ആശാരിക്കവലയില്‍ വാടകയ്ക്കു താമസിക്കുന്ന വീട്ടിലാണ് ഇവരെ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലാണ് ബിനുവിന്റെ മൃതദേഹം കണ്ടെത്തിയത്. മറ്റു മൃതദേഹങ്ങള്‍ വീടിനുള്ളിലായിരുന്നു.
മരിച്ച ബിനു ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. സാമ്പത്തിക ബാധ്യതയാണ് മരണത്തിനുള്ള കാരണമെന്ന് കരുതുന്നു.
ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications