അദ്വാനി രാജി വയ്ക്കണം: മദന്‍ലാല്‍ ഖുറാന
ദില്ലി: എല്‍. കെ. അദ്വാനി ബിജെപി അധ്യക്ഷസ്ഥാനവും പ്രതിപക്ഷനേതൃസ്ഥാനവും ഒഴിയണമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് മദന്‍ലാല്‍ ഖുറാന ആവശ്യപ്പെട്ടു. അദ്വാനിക്കയച്ച ഒരു കത്തിലാണ് ഖുറാന ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ബിജെപിക്ക് കൂടുതല്‍ അംഗീകാരം ലഭിക്കാനായി ദേശീയതയെ പുനര്‍നിര്‍വചിക്കാനാണ് അദ്വാനി ശ്രമിക്കുന്നതെന്ന് കത്തില്‍ ആരോപിക്കുന്നു. 98ല്‍ ബിജെപി അധികാരത്തിലേറിയപ്പോള്‍ മുറുകെ പിടിച്ചിരുന്ന തത്വങ്ങളില്‍ നിന്നും അദ്വാനി വ്യതിചലിക്കുകയാണ്.
അയോധ്യയിലെ രാമക്ഷേത്രനിര്‍മാണത്തില്‍ നിന്നും അദ്വാനി പുറകോട്ടു മാറുകയാണെന്നും ഖുറാന കത്തില്‍ ആരോപണമുന്നയിച്ചിട്ടുണ്ട്.












Click it and Unblock the Notifications