കശ്മീരില്‍ 13 തീവ്രവാദികള്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: കശ്മീരില്‍ തീവ്രവാദികളുടെ രണ്ടു നുഴഞ്ഞുകയറ്റശ്രമങ്ങള്‍ സൈനികര്‍ പരാജയപ്പെടുത്തി. ഏറ്റുമുട്ടലില്‍ 13 തീവ്രവാദികള്‍ കൊല്ലപ്പെട്ടു.
ബാരാമുളളയിലെ ചോട്ടാരിയിലെ ഉറു സെക്ടറിലാണ് നുഴഞ്ഞു കയറ്റശ്രമത്തിനിടെ ഒന്‍പതു തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. ചോട്ടാരിയിലെ രാംപുര്‍ ഗ്രാമത്തിലൂടെ ഗുല്‍മാര്‍ഗിലേക്കു നീങ്ങുന്നതിനിടെ സൈനികരുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. ഇവിടെ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്.
നേരത്തെ കുപ്വാരയിലെ നിയന്ത്രണരേഖക്കടുത്ത് നാലു നുഴഞ്ഞുകയറ്റക്കാരെ സൈനികര്‍ കൊലപ്പടുത്തിയിരുന്നു.
കൊല്ലപ്പെട്ടവര്‍ ഏതു തീവ്രവാദി സംഘടനയില്‍ പെട്ടവരാണെന്ന് വ്യക്തമായിട്ടില്ല.












Click it and Unblock the Notifications