പ്രധാനമന്ത്രി അമേരിക്കയിലേക്ക് തിരിച്ചു
ദില്ലി: പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ജൂലൈ 16 ശനിയാഴ്ച അമേരിക്കയിലേക്ക് തിരിച്ചു. യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷുമായി നടത്തുന്ന ചര്‍ച്ചയില്‍ യുഎസ്സുമായുള്ള നയതന്ത്രബന്ധത്തിന്റെ സമഗ്രമായ പുനരവലോകനം നടത്തുമെന്ന് മന്‍മോഹന്‍സിംഗ് പറഞ്ഞു.
ഇന്ത്യയുടെ വികസന, സുരക്ഷാ താത്പര്യങ്ങളെ മുന്‍നിര്‍ത്തി യുഎസ്സുമായി മികച്ച ബന്ധം നിലനിര്‍ത്താന്‍ ശ്രമിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഊര്‍ജസംരക്ഷണവും ആധുനിക സാങ്കേതികവിദ്യാ കൈമാറ്റവും ചര്‍ച്ചാവിഷയമാവുമെന്ന് അദ്ദേഹം അറിയിച്ചു. നാല് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി അമേരിക്കയിലേക്ക് തിരിച്ചത്.
മന്‍മോഹന്‍സിംഗിനെ യാത്രയയ്ക്കാന്‍ യുപിഎ അധ്യക്ഷ സോണിയാഗാന്ധിയും കേന്ദ്രമന്ത്രിമാരായ പ്രണബ് മുക്കര്‍ജി, ശിവരാജ് പാട്ടില്‍, അര്‍ജുന്‍സിംഗ്, ലാലു പ്രസാദ് യാദവ്, ഗുലാം നബി ആസാദ്, എസ്. ജയ്പാല്‍ റെഡ്ഢി തുടങ്ങിയവരും എത്തിയിരുന്നു.
യുഎന്‍ രക്ഷാസമിതി അംഗത്വത്തിന് ഇന്ത്യ അമേരിക്കയുടെ പിന്തുണ തേടുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ ഈ സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യം കല്പിക്കപ്പെടുന്നുണ്ട്.












Click it and Unblock the Notifications