ലാവ്ലിന്‍ കേസ് സിബിഐ അന്വേഷിക്കണം: ബിജെപി
തിരുവനന്തപുരം: ലാവ്ലിന്‍ കേസില്‍ എല്‍ഡിഎഫും യുഡിഎഫും പരസ്പരംപഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി നേതാവ് ഒ.രാജഗോപാല്‍ ആരോപിച്ചു ലാവ്ലിന്‍ കരാറിലെ അഴിമതി സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലാവ്ലിന്‍ കേസില്‍ ഇടതു വലതു മുന്നണികള്‍ ഒരുപോലെ കുറ്റക്കാരാണ്. ബോഫോഴ്സ് അഴിമതിയേക്കാള്‍ വലിയ ക്രമക്കേടാണ് ലാവ്ലിന്‍ കരാറില്‍ ഉണ്ടായിരിക്കുന്നത്. ഈ കേസിന്റെ അന്വേഷണം സിബിഐക്കു വിടണമെന്നും രാജഗോപാല്‍ ആവശ്യപ്പെട്ടു.
ബിജെപി നേതാക്കളായ കെ.രാമന്‍പിള്ള, ബി.കെ.ശേഖര്‍, വെള്ളാഞ്ചിറ സോമശേഖരന്‍ നായര്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. ജഗതിയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം പോലീസ് തടഞ്ഞു.












Click it and Unblock the Notifications