Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂടുതല്‍ പാര്‍ട്ടി ചാനലുകള്‍ വന്നേക്കും

തിരുവനന്തപുരം: കൈരളി ചാനലിനു പുറകെ മലയാളത്തില്‍ കൂടുതല്‍ പാര്‍ട്ടി ചാനലുകള്‍ക്ക് സാധ്യത. കോണ്‍ഗ്രസ് പാര്‍ട്ടിയും വി.എസ് അച്യുതാനന്ദനും തങ്ങള്‍ക്കനുകൂലമായ ചാനലുകള്‍ തുടങ്ങാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

കൈരളി ടിവിയുടെ ലാഭവും സ്വാധീനവും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യവുമാണ് ഇവരെ പുതിയ ചാനലിനെ കുറിച്ച് ആലോചിക്കാന്‍ പ്രേരിപ്പിക്കുന്നത്. സിപിഎം ഉടമസ്ഥതയിലുള്ള കൈരളി ചാനലിന് ജനങ്ങളെ സ്വാധീനിക്കാനായത് പാര്‍ട്ടി ചാനലുകള്‍ക്കുള്ള പ്രേരകശക്തിയായിട്ടുണ്ട്.

സിപിഎം ചാനലായ കൈരളി ടിവിയുടെ കടിഞ്ഞാണ്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ കൈകളിലാണ്. പാര്‍ട്ടിയിലെ വിഭാഗീയതയെ തുടര്‍ന്ന് ഒതുക്കപ്പെട്ട വി. എസിന് ചാനലിന്മേല്‍ യാതൊരു സ്വാധീനവുമില്ലെന്ന സ്ഥിതിയാണ്. ഇതെത്തുടര്‍ന്നാണ് വി.എസ് പക്ഷം കൊച്ചിയിലെ ഒരു വ്യവസായ ഗ്രൂപ്പുമായി ചേര്‍ന്ന് പുതിയ ചാനല്‍ തുടങ്ങാന്‍ ആലോചിക്കുന്നത്. ഈ പദ്ധതിക്ക് അച്യുതാനന്ദന്‍ പച്ചക്കൊടി കാട്ടിക്കഴിഞ്ഞുവെന്നാണ് അറിയുന്നത്.

കോഴിക്കോട് ആസ്ഥാനമായുള്ള മനോവ വിഷന്‍ ടെലിവിഷന്‍ ആന്റ് എന്റര്‍ടെയ്ന്‍മെന്റ് കമ്പനി തുടങ്ങാനിരിക്കുന്ന വാര്‍ത്താ ചാനലില്‍ 51 ശതമാനം ഓഹരി വാങ്ങാനാണ് കോണ്‍ഗ്രസ് നീക്കം. എന്നാല്‍ 40 ശതമാനം ഓഹരി മാത്രമെ നല്‍കുകയുള്ളൂവെന്ന നിലപാടിലാണ് മനോവ വിഷന്‍. ഇതുസംബന്ധിച്ച് മനോവ വിഷനുമായി ചര്‍ച്ചകള്‍ നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല അറിയിച്ചിട്ടുണ്ട്. പാര്‍ട്ടിക്ക് ഒരു ചാനല്‍ എന്ന ആശയം നന്നാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിന് പത്തു മാസം മാത്രം അവശേഷിക്കുകയും കൈരളി ടിവി ആഗസ്തില്‍ പുതിയ വാര്‍ത്താചാനല്‍ തുടങ്ങുകയും ചെയ്യുന്ന സാഹചര്യത്തില്‍ സ്വന്തം ചാനല്‍ എന്ന തീരുമാനം എത്രയും വേഗം പ്രാവര്‍ത്തികമാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+