ജലീല്‍ എന്‍സിഐയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന
തിരുവനന്തപുരം: പാര്‍ട്ടി നേതൃത്വത്തിനെതിരെ പരസ്യവിമര്‍ശനം ഉയര്‍ത്തിയതിനെ തുടര്‍ന്ന് മുസ്ലിം ലീഗില്‍ നിന്നും പുറത്താക്കപ്പെട്ട കെ.ടി. ജലീല്‍ നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിരയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. ജലീലുമായി ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്താന്‍ എന്‍സിഐ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.
എന്‍സിഐയുടെ പോഷക സംഘടനാ യോഗത്തില്‍ പങ്കെടുക്കാന്‍ കെ.കരുണാകരന്‍ ഈ മാസം അവസാനം കോഴിക്കോട്ടെത്തും. അന്ന് ജലീലുമായി കരുണാകരന്‍ ചര്‍ച്ച നടത്തുമെന്ന് അറിയുന്നു. എന്‍സിഐ അധ്യക്ഷന്‍ കെ.മുരളീധരനുമായും ജലീല്‍ സംസാരിച്ചതായി സൂചനയുണ്ട്.
മലബാറില്‍ ജലീലിന്റെ സാന്നിധ്യം എന്‍സിഐ.ക്ക് കരുത്താകുമെന്ന അഭിപ്രായമാണ് മുരളിക്കും മറ്റ് പ്രമുഖ പാര്‍ട്ടി നേതാക്കള്‍ക്കുള്ളത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജലീലിന് സീറ്റ് നല്‍കാമെന്ന ഉറപ്പും എന്‍സിഐ മുന്നോട്ട് വയ്ക്കുന്നു. ലീഗ് ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിക്കാന്‍ ജലീല്‍ താല്‍പര്യം പ്രകടിപ്പിച്ച സാഹചര്യത്തിലാണിത്.
അതിനിടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കുന്നതിന്റെ സാധ്യതകളും ജലീല്‍ ആരായുന്നുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലമായ കുറ്റിപ്പുറത്ത് ജലീല്‍ നടത്തിയ പരസ്യ വെല്ലുവിളി ഇതിന്റെ ഭാഗമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിക്കെതിരെ മത്സരിക്കാന്‍ കുഞ്ഞാലിക്കുട്ടിയെ വെല്ലുവിളിച്ച ജലീല്‍ മണ്ഡലത്തില്‍ ഇപ്പോള്‍ സജീവ സാന്നിധ്യമാണ്.
കുഞ്ഞാലിക്കുട്ടിയുടെ തട്ടകമായ കുറ്റിപ്പുറത്ത് ഇടത് മുന്നണി സ്വതന്ത്രനായി ജലീല്‍ മത്സരിക്കാനും സാധ്യതയുണ്ടെന്ന് സൂചനയുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായി ജലീല്‍ ചര്‍ച്ച നടത്തിയെന്നും അതിന്റെ വെളിച്ചത്തില്‍ ലീഗില്‍ നിന്നു പുറത്തുപോകാനാണ് പരസ്യവിമര്‍ശനവുമായി രംഗത്തെത്തിയതെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.












Click it and Unblock the Notifications