Get Updates
Get notified of breaking news, exclusive insights, and must-see stories!

ബജറ്റ് വിമാനസര്‍വീസുകള്‍ കുവൈറ്റിലേക്കു നീട്ടണം: കെഎപിഎ

കൊച്ചി: ബജറ്റ് വിമാനസര്‍വീസുകള്‍ കുവൈറ്റിലേക്കു കൂടി നീട്ടണമെന്ന് കുവൈറ്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരളാ എയര്‍ പാസഞ്ചേഴ്സ് അസോസിയേഷന്‍(കെഎപിഎ) കേന്ദ്രത്തോടാവശ്യപ്പെട്ടു. കെഎപിഎ ജനറല്‍ സെക്രട്ടറി കുര്യന്‍.പി.ജോണ്‍സന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ പ്രശ്നം കൂടിയ യാത്രാക്കൂലിയാണ്. എയര്‍ ഇന്ത്യാ എക്സ്പ്രസ്, എയര്‍ അറേബ്യ സര്‍വീസുകള്‍ കുവൈറ്റ്-കൊച്ചി സെക്ടറുകളിലേക്കു കൂടി നീട്ടണം. ഈ സെക്ടറില്‍ കൂടുതല്‍ സ്വകാര്യവിമാനക്കമ്പനികള്‍ക്ക് സര്‍വീസ് തുടങ്ങുന്നതിന് അനുവാദം നല്‍കണം. തിരക്കു കൂടുതലുള്ള ആഗസ്ത്-സപ്തംബര്‍ മാസങ്ങളില്‍ ഗള്‍ഫ് സെക്ടറില്‍ കൂടുതല്‍ വിമാനസര്‍വീസുകള്‍ ആരംഭിക്കണം.

നെടുമ്പാശേരി വിമാനത്താവളം ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥിതിക്ക് ഇവിടെ ഈടാക്കുന്ന യൂസേഴ്സ് ഫീസ് നിര്‍ത്തലാക്കണം. ഗള്‍ഫ് യാത്രക്കാരുടെ ഏറെ നാളായുള്ള ഈ ആവശ്യം അവഗണിച്ചാല്‍ നിയമനടപടികള്‍ കൈക്കൊള്ളുമെന്നും കുര്യന്‍ അറിയിച്ചു. വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രവാസി സംഘത്തിന്റെയും മറ്റ് സംഘടനകളുടെയും സഹായത്തോടെ ഒപ്പുശേഖരണം നടത്തി മുഖ്യമന്ത്രിക്ക് മെമ്മോറാണ്ടം നല്‍കുമെന്നും കുര്യന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+