ലാവ്ലിന്‍: കോണ്‍ഗ്രസ് യോഗം ഇന്ന്
തിരുവനന്തപുരം: എസ്എന്‍സി ലാവ്ലിന്‍ പ്രശ്നത്തില്‍ എന്തു നിലപാട് സ്വീകരിക്കണമെന്ന് ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് നേതാക്കളുടെ യോഗം ജൂലൈ 16 ശനിയാഴ്ച ചേരും.
മുന്‍ മുഖ്യമന്ത്രി എ. കെ. ആന്റണി, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്, മുന്‍വൈദ്യുതി മന്ത്രി കടവൂര്‍ ശിവദാസന്‍ എന്നിവരാണ് ആലോചനാ യോഗത്തില്‍ പങ്കെടുക്കുക.
നിയമസഭയില്‍ അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുക്കുന്ന വേളയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിക്കാന്‍ എസ്എന്‍സി ലാവ്ലിന്‍ ഇടപാടിലെ ക്രമക്കേടുകള്‍ ആയുധമായി കിട്ടിയത് ഭരണപക്ഷത്തിന് സന്തോഷം നല്‍കിയിട്ടുണ്ട്.
എസ്എന്‍സി ലാവ്ലിന്‍ കേസിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ വിജിലന്‍സ് അന്വേഷണം ത്വരിതപ്പെടുത്തണമെന്ന് കെപിസിസി നിര്‍വാഹക സമിതി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
കരാര്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണെന്ന സിപിഎമ്മിന്റെ പ്രചാരണത്തെ നേരിടാന്‍ മുഴുവന്‍ രേഖകളും പുറത്തുകൊണ്ടുവരാനും കോണ്‍ഗ്രസ് നീക്കമുണ്ട്. വൈദ്യുതി ബോര്‍ഡില്‍ നിന്ന് കാണാതായ ഫയലുകള്‍ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും വൈദ്യുതി ബോര്‍ഡിനോട് സര്‍ക്കാര്‍ ആവശ്യപ്പെടും.












Click it and Unblock the Notifications