ലാവ്ലിന്‍: അന്വേഷണം വേഗത്തിലാക്കും
തിരുവനന്തപുരം: എസ്എന്‍സി ലാവ്ലിന്‍ പ്രശ്നത്തില്‍ അന്വേഷണം ത്വരിതഗതിയിലാക്കാന്‍ സര്‍ക്കാര്‍ വിജിലന്‍സിനോട് ആവശ്യപ്പെടും. ജൂലൈ 16 ശനിയാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തില്‍ ഇതുസംബന്ധിച്ച് ധാരണയയായി.
എസ്എന്‍സി ലാവ്ലിന്‍ പ്രശ്നത്തിലുള്ള സര്‍ക്കാര്‍ തീരുമാനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിനിയമസഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ അറിയിക്കും. അന്വേഷണം വേഗത്തിലാക്കാന്‍ വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കാനും ഇക്കാര്യം സഭയെ അറിയിക്കാനാണുമാണ് യോഗത്തില്‍ ധാരണയായത്.
ശനിയാഴ്ച രാവിലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്, മുന്‍ വൈദ്യുതി മന്ത്രി കടവൂര്‍ ശിവദാസന്‍, ധനമന്ത്രി വക്കം പുരുഷോത്തമന്‍ എന്നിവര്‍ യോഗം ചേര്‍ന്നാണ് ഇക്കാര്യം തീരുമാനിച്ചത്. മുന്‍ മുഖ്യമന്ത്രി എ.കെ.ആന്റണി, കെപിസിസി പ്രസിഡന്റ് രമേശ്ചെന്നിത്തല എന്നിവര്‍ യോഗത്തിനെത്തിയില്ല.












Click it and Unblock the Notifications