ലീഗ് പ്രവര്‍ത്തക സമിതി യോഗം തുടരുന്നു
കോഴിക്കോട്: മുസ്ലീംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയോഗം കോഴിക്കോട് ലീഗ് ഹൗസില്‍ തുടരുന്നു. രാവിലെ 10.30 ഓടെയാണ് യോഗം തുടങ്ങിയത്. ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്.
സുനാമി ഫണ്ട് പിരിവിനെക്കുറിച്ച് കെ.ടി.ജലീല്‍ ഉയര്‍ത്തിയ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് യോഗം നടക്കുന്നത്. യോഗത്തിലെ പ്രധാന ചര്‍ച്ചാ വിഷയം സുനാമി ഫണ്ട് സംബന്ധിച്ച വിവാദമായിരിക്കും. സുനാമി ഫണ്ട് സംബന്ധിച്ച് വ്യത്യസ്തമായ പ്രസ്താവനകള്‍ ലീഗ് നേതാക്കള്‍ നടത്തിയ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ലീഗിന് പരസ്യ വിശദീകരണം നല്‍കേണ്ടി വരും.
നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടും യോഗത്തില്‍ ചര്‍ച്ചാ വിഷയമാവും. റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിന് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നതിനുള്ള മാര്‍ഗങ്ങളെ കുറിച്ച് യോഗം ആലോചിക്കും.












Click it and Unblock the Notifications