പ്ലസ്ടു വരെ വിദ്യാഭ്യാസം സൗജന്യമാക്കണം: പി. ജെ. ജോസഫ്
പത്തനംതിട്ട: കൂടുതല്‍ അണ്‍എയ്ഡഡ് പ്ലസ്ടു സ്കൂളുകള്‍ അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ കേരള കോണ്‍ഗ്രസ് (ജോസഫ്) ചെയര്‍മാന്‍ പി.ജെ ജോസഫ് വിമര്‍ശിച്ചു. പ്ലസ് ടു വരെ സൗജന്യ വിദ്യാഭ്യാസം നടപ്പാക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെ രണ്ടുദിവസത്തെ സംസ്ഥാനനേതൃയോഗത്തോടനുബന്ധിച്ച് അടൂരില്‍ വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അണ്‍എയ്ഡഡ് മേഖലയില്‍ കൂടുതല്‍ സ്കൂളുകള്‍ അനുവദിക്കാനുള്ള നീക്കത്തിന് എല്ലാ തലങ്ങളില്‍ നിന്നും എതിര്‍പ്പുയരുന്നുണ്ട്. യുഡിഎഫിന്റെ അഞ്ചുവര്‍ഷത്തെ ഭരണം സംസ്ഥാനത്തെ നാശത്തിലേക്കു തള്ളിയിട്ടിരിക്കുകയാണ്.
ആരോഗ്യം, വിദ്യാഭ്യാസം, പരമ്പരാഗത വ്യവസായം തുടങ്ങിയ എല്ലാ മേഖലകളും ഈ ഭരണത്തിനു കീഴില്‍ തകര്‍ന്നിരിക്കുകയാണെന്നും ജോസഫ് പറഞ്ഞു.












Click it and Unblock the Notifications