റേഷന്‍ വ്യാപാരികള്‍ ആഗസ്ത് 1ന് പണിമുടക്കും
തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങളില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ ആഗസ്ത് ഒന്നിന് സൂചനാ പണിമുടക്കു നടത്തും. സംസ്ഥാനത്തെ 14000ളം റേഷന്‍ കടകള്‍ അന്ന് അടച്ചിടും. സംസ്ഥാന റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ആര്‍.കെ.ദയാനന്ദ ബാബുവാണ് ഇക്കാര്യം അറിയിച്ചത്.
എഫ്സിഐ ഗോഡൗണുകള്‍ അടച്ചുപൂട്ടാനുളള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കാന്‍ അസോസിയേഷന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു. സര്‍ക്കാര്‍ ഇപ്പോള്‍ തുടരുന്ന ഭക്ഷ്യകൂപ്പണ്‍ സംവിധാനം നിര്‍ത്തലാക്കണം. അല്ലാത്തപക്ഷം സംസ്ഥാനത്തെ പൊതുവിതരണസമ്പ്രദായം തകിടം മറിയും.
ദാരിദ്യ്രരേഖക്കു താഴെയുള്ളവര്‍ക്കു നല്‍കാനുള്ള അരിയും ഗോതമ്പും റേഷന്‍ വ്യാപാരികള്‍ര്ര് ലഭ്യമാകുന്നില്ലെന്നും ഇത് ലഭ്യമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications