ശബരിമല നട ശനിയാഴ്ച തുറക്കും
ശബരിമല: കര്‍ക്കടമാസ പൂജകള്‍ക്കായി ജൂലൈ 16 ശനിയാഴ്ച ശബരിമല നട തുറക്കും. വൈകീട്ട് 5.30ന് മേല്‍ശാന്തി വി. മുരളീധരന്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും.
അഞ്ച് ദിവസത്തെ പൂജകള്‍ക്കായാണ് ശനിയാഴ്ച നട തുറക്കുന്നത്. ശനിയാഴ്ച പൂജകളില്ല.
എല്ലാ ദിവസവും പടിപൂജ, ഉദയാസ്തമനപൂജ, പുഷ്പാഭിഷേകം എന്നിവ നടക്കും. 18, 19 തീയതികളില്‍ സഹസ്രകലശ പൂജയും 18, 19, 21 തീയതികളില്‍ സഹസ്രകലശാഭിഷേകവും നടക്കും. 20ന് ലക്ഷാര്‍ച്ചനയും 21ന് കളഭാഭിഷേകവും നടക്കും. 21ന് രാത്രി 10.30ന് നടയടയ്ക്കും.












Click it and Unblock the Notifications