കണ്ണൂരില്‍ സല്‍മാന്‍ ചിത്രം പ്രദര്‍ശിപ്പിച്ച തിയേറ്റര്‍ ആക്രമിച്ചു
കണ്ണൂര്‍: കണ്ണൂരില്‍ ഹിന്ദി താരം സല്‍മാന്‍ഖാന്റെ പുതിയ ചിത്രം പ്രദര്‍ശിപ്പിച്ചുവരുന്ന അമ്പിളി തിയേറ്റര്‍ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ആക്രമിച്ചു.
തീയേറ്ററിലേക്ക് ഇരച്ചു കയറിയ പ്രവര്‍ത്തകര്‍ പ്രദര്‍ശനം തടസ്സപ്പെടുത്തി. തിയേറ്ററിനു നേരെ ഇവര്‍ കല്ലെറിഞ്ഞു. ജൂലൈ 16 ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കല്ലേറില്‍ തീയറ്റിന്റെ ചില്ലുകള്‍ തകര്‍ന്നു.
പോസ്ററുകള്‍ കീറിയ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ അവ തീവച്ചു നശിപ്പിച്ചു. പോലീസ് എത്തിയെങ്കിലും യുവമോര്‍ച്ചക്കാരെ അറസ്റ് ചെയ്തില്ല. ഇവര്‍ പിന്നീട് പിരിഞ്ഞുപോയി.












Click it and Unblock the Notifications