സ്മാര്‍ട്ട് സിറ്റിയുടെ പേരില്‍ വെബ്സൈറ്റ്
കൊച്ചി: ദുബായ് ഇന്റര്‍നെറ്റ് സിറ്റിയുടെ നിര്‍ദിഷ്ട പദ്ധതിയായ സ്മാര്‍ട്ട് സിറ്റി തര്‍ക്കങ്ങളില്‍ പെട്ടു കിടക്കുകയാണെങ്കിലും സ്മാര്‍ട്ട് സിറ്റിയുടെ പേരില്‍ ഒരു വെബ്സൈറ്റ് പ്രവര്‍ത്തനമാരംഭിച്ചു. എന്നാല്‍ സര്‍ക്കാരോ ഇന്റര്‍നെറ്റ് സിറ്റിയോ അല്ലാ, കേരളത്തിലെ ഐടി വിദഗ്ധരാണ് സ്മാര്‍ട്ട് സിറ്റിയുടെ വെബ്സൈറ്റ് തുടങ്ങിയിരിക്കുന്നതെന്നാണ് അവകാശവാദം.
യുവേഴ്സ് സ്മാര്‍ട്ട് സിറ്റി ഡോട്ട് കോം എന്ന വെബ്സൈറ്റില്‍ സ്മാര്‍ട്ട്സിറ്റിക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. സ്മാര്‍ട്ട്സിറ്റി യാഥാര്‍ത്ഥ്യമാകാന്‍ എല്ലാവര്‍ക്കും ചേര്‍ന്നു ശ്രമിക്കാമെന്നുളള തുടക്കത്തോടെയാണ് വെബ്സൈറ്റിലെ ആദ്യപേജ് തുടങ്ങുന്നത്. സ്മാര്‍ട്ടായവര്‍ട്ട് സ്മാര്‍ട്ട് സിറ്റി നല്‍കുന്ന സൗകര്യങ്ങളെക്കുറിച്ചും സാധ്യതകളെക്കുറിച്ചുമുളള വിശദീകരണങ്ങളും വെബ്സൈറ്റിലുണ്ട്.
എന്നാല്‍ ഈ സൈറ്റില്‍ കൂടുതലായും ഗൂഗിള്‍ പരസ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാത്രമല്ലാ, ഏതൊരു വെബ്സൈറ്റിന്റെയും പ്രധാന ഭാഗമായ എബൗട്ട് അസ് എന്നൊരു ഭാഗവും വെബ്സൈററിലില്ല. അതുകൊണ്ട് ഇപ്പോള്‍ കത്തിനില്‍ക്കുന്ന വിവാദപ്രശ്നമായ സ്മാര്‍ട്ട് സിറ്റിയുടെ പേരില്‍ ബിസിനസ് ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട് തുടങ്ങിയിരിക്കുന്ന വെബ്സൈറ്റാണോ ഇതെന്നും സ്വാഭാവികമായും സംശയങ്ങളുണ്ടാക്കും.
ഇത് സ്മാര്‍ട്ട് സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റല്ലെന്നും എന്നാല്‍ ഔദ്യോഗിക വെബ്സൈറ്റിലേക്കാള്‍ കൂടുതല്‍ സഹായങ്ങള്‍ ഇതിനു നല്‍കാന്‍ സാധിക്കുമെന്നും വെബ്സൈറ്റിലുണ്ട്.












Click it and Unblock the Notifications