ഇറാഖിലെ ചാവേര്‍ സ്ഫോടനങ്ങളില്‍ 28 പേര്‍ മരിച്ചു
ബാഗ്ദാദ്: ഇറാഖില്‍ ജൂലായ് 15 വെള്ളിയാഴ്ച നടന്ന 12 ചാവേര്‍ സ്ഫോടനങ്ങളിലായി 28 പേര്‍ മരിച്ചു. 100ലേറെ പേര്‍ക്ക് പരിക്കേറ്റു.
ഏഴു കാറുകളിലും ഒരു മോട്ടോര്‍ ബൈക്കിലുമാണ് ബാഗ്ദാദില്‍ ചാവേര്‍ ആക്രമണം നടന്നത്. വടക്കന്‍ പ്രവിശ്യയായ അര്‍ ഷര്‍ഖത്തിലാണ് ഒരു കാറിലും ബൈക്കിലുമായി മറ്റു രണ്ടു ചാവേറുകള്‍ പൊട്ടിത്തെറിച്ചത്.
ബാഗ്ദാദില്‍ ഇന്ത്യന്‍ സമരം രാവിലെ 10.30നാണ് ആദ്യസ്ഫോടനമുണ്ടായത്. രണ്ടു യുഎസ് സൈനികര്‍ക്ക് ഇതില്‍ പരിക്കേറ്റു. ഉച്ചയോടെ ആര്‍മി ചെക്ക്പോസ്റിലുണ്ടായ മറ്റൊരു സ്ഫോടനത്തില്‍ എട്ടു പേര്‍ മരിക്കുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരില്‍ ഭൂരിഭാഗവും ഇറാഖി സൈനികരാണ്.
ഇറാഖി സുരക്ഷാസൈനികരേയും യുഎസ് സൈനികരേയും ഉന്നമിട്ടാണ് സ്ഫോടനങ്ങള്‍ നടന്നത്. ഇറാഖില്‍ പ്രധാനമന്ത്രിയായി ഇബ്രാഹീം ജബ്ബാരിയെ തിരഞ്ഞെടുത്ത ഏപ്രില്‍ 29നു നടന്നതിനു ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണ്. ഏപ്രില്‍ 29ന് നടന്ന ചാവേര്‍ ആക്രമണങ്ങളില്‍ 23 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications