ബിജെപിയുടെ തീരുമാനം ഉടന്‍: വാജ്പേയി
ദില്ലി: ഒരാള്‍ക്ക് ഒരു പദവി എന്നതു സംബന്ധിച്ച് ബിജെപി ഉടന്‍ തീരുമാനമെടുക്കുമെന്ന് മുന്‍പ്രധാനമന്ത്രി എ. ബി. വാജ്പേയി പറഞ്ഞു. അതേ സമയം ഈ വ്യവസ്ഥ നടപ്പിലാക്കണമെന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് നിര്‍ബന്ധമൊന്നുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ബിജെപി പ്രസിഡന്റ് സ്ഥാനമോ പ്രതിപക്ഷനേതൃസ്ഥാനമോ ഒഴിയുന്നതിന് അദ്വാനിക്കു മേല്‍ സമ്മര്‍ദം ശക്തമായ സാഹചര്യത്തിലാണ് വാജ്പേയിയുടെ ഈ പ്രസ്താവന.
അദ്വാനിക്കെതിരെ ഒരു വിഭാഗം ബിജെപി നേതാക്കള്‍ കലാപക്കൊടിയുയര്‍ത്തിയ പശ്ചാത്തലത്തില്‍ ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം തിങ്കളാഴ്ച യോഗം ചേരുന്നുണ്ട്.
അതേ സമയം രാജി സംബന്ധിച്ച് സ്വയം തീരുമാനമെടുക്കുന്നതിന് അദ്വാനിയെ അനുവദിക്കണമെന്ന് വാജ്പേയി ആര്‍എസ്എസ് നേതാവ് കെ. എസ്. സുദര്‍ശനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications