കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അദ്വാനി ഒരു പദവി ഒഴിഞ്ഞേക്കും

  • By Staff
Google Oneindia Malayalam News

ദില്ലി: ബിജെപി പ്രസിഡന്റ് സ്ഥാനവും പ്രതിപക്ഷ നേതൃസ്ഥാനവും വഹിക്കുന്ന എല്‍. കെ. അദ്വാനി ഈ പദവികളിലൊന്ന് ഒഴിഞ്ഞേക്കും. ഇക്കാര്യത്തിന് അദ്വാനി സമ്മതം മൂളിയതായി പാര്‍ട്ടിവൃത്തങ്ങള്‍ സൂചന നല്‍കി.

ആര്‍എസ്എസ് നേതാക്കളുമായി അദ്വാനി കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചക്കു ശേഷമാണ് ഈ തീരുമാനം കൈകൊണ്ടതെന്നാണ് അറിയുന്നത്. ജിന്ന പ്രസ്താവനയെ തുടര്‍ന്ന് അദ്വാനിക്കെതിരെ ആര്‍എസ്എസ് അനുകൂലികളായ ബിജെപി നേതാക്കള്‍ കലാപക്കൊടി ഉയര്‍ത്തിയ സാഹചര്യത്തിലാണ് അദ്വാനിയുടെ ഈ തീരുമാനം.

മദന്‍ലാല്‍ ഖുരാന, ജനകൃഷ്ണമൂര്‍ത്തി, ബാഗാരു ലക്ഷ്മണ്‍, പ്യാരേലാല്‍ ഖണ്ഡേല്‍വാല്‍, അശ്വിനികുമാര്‍ എന്നീ നേതാക്കളാണ് അദ്വാനിക്കെതിരെ രംഗത്തെത്തിയത്. അദ്വാനിയുടെ നിലപാടുകള്‍ക്കെതിരെ വിമര്‍ശനമുയര്‍ത്തി ഖുരാനയും ഖണ്ഡേല്‍വാലും അദ്ദേഹത്തിന് കത്തയച്ചിട്ടുണ്ട്.

അദ്വാനിക്കെതിരെ ബിജെപി നേതാക്കള്‍ കലാപക്കൊടിയുയര്‍ത്തിയതിനെ തുടര്‍ന്ന് അദ്ദേഹം കഴിഞ്ഞ ദിവസം വൈകുന്നേരം മുന്‍ പ്രധാനമന്ത്രി എ. ബി. വാജ്പേയിയുമായി ചര്‍ച്ച നടത്തിയിരുന്നു. ജസ്വന്ത്സിംഗ്, വെങ്കയ്യനായിഡു എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ചര്‍ച്ചയ്ക്കിടയില്‍ ഇവര്‍ ആര്‍എസ്എസ് നേതാക്കളുമായി ടെലഫോണ്‍ സംഭാഷണം നടത്തി.

ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതൃയോഗം തിങ്കളാഴ്ച വാജ്പേയിയുടെ വസതിയില്‍ ചേരും. തിങ്കളാഴ്ച വൈകീട്ട് എന്‍ഡിഎ യോഗവും ചേരുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X