അവിശ്വാസപ്രമേയം: തിങ്കളാഴ്ച മുതല്‍ വീണ്ടും ചര്‍ച്ച
തിരുവനന്തപുരം: പ്രതിപക്ഷം യുഡിഎഫ് സര്‍ക്കാരിനെതിരെ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന്മേല്‍ ജൂലൈ 18 തിങ്കളാഴ്ച വീണ്ടും ചര്‍ച്ച ആരംഭിക്കും.
പ്രമേയത്തിന്മേല്‍ രണ്ടു ദിവസത്തെ ചര്‍ച്ച കൂടി നടക്കാനുണ്ട്. സാധാരണ അവിശ്വാസപ്രമേയ ചര്‍ച്ച രണ്ടു ദിവസമാണ് നടക്കാറുള്ളത്. എന്നാല്‍ ഇത്തവണ ചര്‍ച്ച മൂന്ന് ദിവസമാണ്. ഒരു ദിവസത്തെ ചര്‍ച്ചക്കു ശേഷം പി. കെ. വാസുദേവന്‍നായരുടെ നിര്യാണത്തില്‍ അനുശോചിച്ച് സഭാനടപടികള്‍ നിര്‍ത്തിവച്ചിരുന്നു.
അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ച് ഇടതുമുന്നണി യോഗം ഞായറാഴ്ച ചര്‍ച്ച നടത്തി.












Click it and Unblock the Notifications