കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് നേരത്തേയാക്കാന്‍ ആലോചന

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കാലാവധി പൂര്‍ത്തിയാവുന്നതിന് മുമ്പേ നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിനെ കുറിച്ച് കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നു.

മന്ത്രിസഭയുടെ കാലാവധി അവസാനിക്കാന്‍ ഇനി 10 മാസം മാത്രമേയുള്ളൂ. ഭരണകാലാവധി പൂര്‍ത്തിയാക്കുന്നതു കൊണ്ടു പ്രയോജനമില്ലെന്നതിനാല്‍ ഇടതുമുന്നണിയിലെ പ്രശ്നങ്ങള്‍ ചൂഷണം ചെയ്യാനായി സഭ നേരത്തെ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്താനാണ് ആലോചന.

സിപിഎമ്മിലെ വിഭാഗീയതയും എസ്എന്‍സി ലാവ്ലിന്‍ കേസും പ്രതിപക്ഷത്തിന് പ്രശ്നങ്ങളായിരിക്കുന്ന സാഹചര്യത്തിലാണ് സഭ നേരത്തെ പിരിച്ചുവിടാന്‍ കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നത്. ഡിസംബറില്‍ തിരഞ്ഞെടുപ്പ് നടത്തുക എന്ന ലക്ഷ്യത്തോടെ സഭ പിരിച്ചുവിടാനാണ് ആലോചന.

വികസനത്തിന് തുടക്കം കുറിച്ച സര്‍ക്കാര്‍ എന്ന പ്രതിഛായയോടെ ജനങ്ങളെ അഭിമുഖീകരിക്കുകയാണ് കോണ്‍ഗ്രസ് തന്ത്രം. ഇതിനായി കോണ്‍ഗ്രസ് ഹൈക്കമാണ്ടിന്റെ അംഗീകാരം ഉറപ്പാക്കേണ്ടതുണ്ട്.

10 മാസം കൂടി ഭരിച്ചതിനു ശേഷം തിരഞ്ഞെടുപ്പിനെ നേരിടുന്നതിനേക്കാള്‍ നല്ലത് സഭ നേരത്തെ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്തുന്നതാണെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. സഭ നേരത്തെ പിരിച്ചുവിടുകയാണെങ്കില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കേണ്ടിവരും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X