ചില മന്ത്രിമാര്‍ ഉടന്‍ എന്‍സിഐയില്‍ ചേരും: കരുണാകരന്‍
തൃശൂര്‍: ചില മന്ത്രിമാര്‍ ഉടന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിരയില്‍ ചേരുമെന്ന് കെ. കരുണാകരന്‍. ജൂലൈ 17 ഞായറാഴ്ച തൃശൂരില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ മന്ത്രിമാര്‍ ആരാണെന്ന് കരുണാകരന്‍ വ്യക്തമാക്കിയില്ല. ഇതുസംബന്ധിച്ച ചോദ്യത്തിന് തുറുപ്പുചീട്ട് സമയം വരുമ്പോള്‍ പുറത്തെടുക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
എസ്എന്‍സി ലാവ്ലിന്‍ പ്രശ്നത്തില്‍ പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയാകുന്നതിന് മുമ്പ് നടന്ന കാര്യങ്ങളെ കുറിച്ച് അന്വേഷിക്കണം. കേസ് അന്വേഷണം ചിലരില്‍ മാത്രമായി പരിമതപ്പെടുത്തരുത്. വ്യക്തമായ തെളിവില്ലാതെ ആര്‍ക്കെതിരെയും ആരോപണം ഉന്നയിക്കുന്നത് ശരിയല്ല.
സാഹിത്യകാരന്‍മാര്‍ക്കും കലാകാരന്‍മാര്‍ക്കും നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിരയില്‍ അംഗത്വം നല്‍കി പാര്‍ട്ടിക്കു പുതിയ മാനുഷികമുഖം നല്‍കുമെന്നും കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications