ഇടതു മുന്നണി യോഗം തുടങ്ങി
തിരുവനന്തപുരം: ഇടതു മുന്നണിയുടെ നേതൃയോഗം ജൂലൈ 17 ഞായറാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്നു. നിയമസഭയിലെ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ എടുക്കേണ്ട നിലപാടുകളാണ് പ്രധാനമായും യോഗം ചര്‍ച്ച ചെയ്യുന്നത്.
എസ്എന്‍സി ലാവ്ലിന്‍ പ്രശ്നമുയര്‍ത്തി ഭരണ പക്ഷം നടത്തുന്ന പ്രചാരണം നേരിടാനുള്ള തന്ത്രങ്ങള്‍ക്ക് യോഗം രൂപം നല്‍കും. സര്‍ക്കാരിനെതിരെ സഭയ്ക്കു പുറത്ത് നടത്തേണ്ട പ്രക്ഷോഭ സമരങ്ങളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.
എ.കെ.ജി. സെന്ററില്‍ പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്റെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ പ്രമുഖ ഇടത് നേതാക്കളെല്ലാം പങ്കെടുക്കുന്നുണ്ട്. എസ്എന്‍സി ലാവ്ലിന്‍ പ്രശ്നം പൊങ്ങിവന്നതോടെ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുന്നതിന് പകരം പ്രതിരോധത്തിലേക്ക് ചുരുങ്ങേണ്ട സ്ഥിതിയുണ്ടായിട്ടുണ്ടെന്നാണ് എല്‍ഡിഎഫ് വിലയിരുത്തുന്നത്.
അവിശ്വാസപ്രമേയം കൊണ്ടുവരേണ്ട സമയം തെറ്റിപ്പോയി എന്ന അഭിപ്രായം ചില എല്‍ഡിഎഫ് നേതാക്കള്‍ക്കുണ്ട്. അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ എസ്എന്‍സി ലാല്വിന്‍ കേസ് ഉയര്‍ത്തി ഭരണപക്ഷം നടത്തിയേക്കാവുന്ന ആക്രമണത്തെ നേരിടാന്‍ ഇടതുമുന്നണി ഏറെ ബുദ്ധിമുട്ടേണ്ടിവരും. ഇതിനെ നേരിടാന്‍ അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഇടതുമുന്നണി നീക്കം നടത്തുന്നണ്ട്.
സഭയില്‍ ചര്‍ച്ചക്കായി ശക്തരായ നേതാക്കളെ പ്രസംഗത്തിന് നിയോഗിക്കും. സഭയ്ക്കു പുറത്ത് പ്രക്ഷോഭ പരിപാടികള്‍ക്കു രൂപം നല്‍കാനും എല്‍ഡിഎഫ് നേതൃത്വം നീക്കം നടത്തുന്നുണ്ട്.












Click it and Unblock the Notifications