Get Updates
Get notified of breaking news, exclusive insights, and must-see stories!

ജലീലിനെ മാധ്യമങ്ങള്‍ ഊതിവീര്‍പ്പിക്കുന്നു: ലീഗ്

കോഴിക്കോട്: കെ.ടി.ജലീല്‍ ഉയര്‍ത്തിയ സുനാമി ഫണ്ട് വിവാദം മാധ്യമ സൃഷ്ടി മാത്രമാണെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പാര്‍ട്ടിയുടെ സുനാമി ഫണ്ടിനെ കുറിച്ച് ശനിയാഴ്ച ചേര്‍ന്ന ലീഗ് നേതൃയോഗത്തില്‍ ചര്‍ച്ചയുണ്ടായില്ലെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു. മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

ജലീല്‍ പറയുന്നതൊന്നും ആരും കണക്കിലെടുക്കുന്നില്ല. ജലീലിനെ മാധ്യമങ്ങള്‍ ഊതിവീര്‍പ്പിക്കുകയാണ്. ലീഗിന്റെ കണക്ക് പറയേണ്ടിടത്തു പറയുമെന്നും ആവശ്യം വരുമ്പോള്‍ പ്രസിദ്ധീകരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫിനെ ശക്തിപ്പെടുത്താന്‍ വേണ്ടത് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

എസ്എന്‍സി ലാവ്ലിന്‍ കേസിലെ ദുരൂഹത സര്‍ക്കാര്‍ നീക്കണം. ഇക്കാര്യത്തില്‍ എത്രയും പെട്ടെന്ന് അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണം. നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഉടന്‍ തീരുമാനം കൈകൊള്ളണം. ഇക്കാര്യത്തില്‍ ലീഗ് പ്രക്ഷോഭനത്തിനില്ലെങ്കിലും തീരുമാനം നീട്ടിക്കൊണ്ടുപോകരുത്.

കൂത്തുപറമ്പ്, അഴീക്കോട് ഉപതിരഞ്ഞെടുപ്പില്‍ ലീഗ് വോട്ട് ചോര്‍ന്നിട്ടില്ലെന്നും ലീഗ് ശക്തികേന്ദ്രങ്ങളില്‍ യുഡിഎഫിന് നല്ല വോട്ട് ലഭിച്ചതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+