Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്മാര്‍ട്ട് സിറ്റി: സുരക്ഷ ശക്തമാക്കണമെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി പദ്ധതി കേരളത്തിലെത്തുമ്പോള്‍ സുരക്ഷ ശക്തമാക്കണമെന്ന് കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സിയായ റോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ് റോ റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. ഇതിന്റെ പകര്‍പ്പ് സംസ്ഥാന സര്‍ക്കാരിനും കൈമാറിയിട്ടുണ്ട്. സ്മാര്‍ട്ട് സിറ്റി പദ്ധതിയിലൂടെ സംസ്ഥാനത്തെത്തുന്ന വിദേശ കമ്പനികള്‍ കേരളത്തിലെത്തുന്നതോടെ ഈ മേഖലയിലെ സുരക്ഷാ പ്രശ്നങ്ങള്‍ ശക്തമാക്കേണ്ടി വരുമെന്നുമാണ് റോ പറയുന്നത്.

നാവികത്താവളം, വാണിജ്യ തുറമുഖം എന്നിവ സ്ഥിതി ചെയ്യുന്ന രാജ്യത്തെ തന്ത്രപ്രധാനമായ പ്രദേശങ്ങളില്‍ ഒന്നായ കൊച്ചിയില്‍ പരിശോധനകളോ ബന്ധപ്പെട്ടവരുടെ അനുമതിയോ കൂടാതെ വിദേശകമ്പനികള്‍ പ്രവര്‍ത്തിക്കുന്നതില്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പാണ് റോ നല്‍കിയിരിക്കുന്നത്.

12 വരികളുള്ള റിപ്പോര്‍ട്ട് റോയുടെ തലവന്‍ ഹോര്‍മീസ് തരകനാണ് ബന്ധപ്പെട്ടവര്‍ക്ക് കൈമാറിയത്. സ്മാര്‍ട്ട് സിറ്റിയിലൂടെ കൊച്ചിയില്‍ ആഗോള നിക്ഷേപ പ്രമുഖരെത്തുമ്പോള്‍ ഇവിടം തീവ്രവാദികളുടെ ശ്രദ്ധാകേന്ദ്രമായേക്കാമെന്നും കൊച്ചിയെ ലക്ഷ്യമിട്ട് ആക്രമണ പദ്ധതികളും ഉണ്ടാകാനിടയുണ്ടെന്നും അതിനായി ആഭ്യന്തര സുരക്ഷ കര്‍ശനമാക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിനൊപ്പം സ്മാര്‍ട്ട് സിറ്റിയിലൂടെ സംസ്ഥാനത്തെത്തുന്ന കമ്പനികളും കര്‍ശന നിരീക്ഷണത്തിലാകണമെന്നും റോ ആവശ്യപ്പെടുന്നു. അമേരിക്കയിലും ദുബായിലും നടന്ന സര്‍വേ അനുസരിച്ച് നിക്ഷേപത്തിന് ഏറ്റവും യോജിച്ച ഇടമാണ് കേരളം. ഇത് മുന്നില്‍ കണ്ട് പല കമ്പനികളും ഇവിടെയെത്തും. ഇക്കൂട്ടത്തില്‍ ചാരപ്രവര്‍ത്തനത്തിനായി വിദേശ കമ്പനികളും എത്താന്‍ സാധ്യതയുണ്ട്. അതിനാല്‍ കൊച്ചിയില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ കമ്പനികളെ അനുവദിക്കുന്നത് വ്യക്തമായ അന്വേഷണത്തിനു ശേഷമാകണമെന്നാണ് റോ ആവശ്യപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+