ഇറാക്കില്‍ ചാവേര്‍ ആക്രമണത്തില്‍ 60 മരണം
ഹില്ല (ഇറാക്ക്): ബാഗ്ദാദിന് തെക്ക് ഒരു പള്ളിക്ക് പുറത്ത് നടന്ന ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ അറുപതോളം പേര്‍ മരിച്ചു. 85 പേര്‍ക്ക് പരിക്കേറ്റു.
പള്ളിക്ക് പുറത്തുള്ള ദ്രവീകൃത വാതക ടാങ്കറിന് അടുത്തായാണ് സ്ഫോടനം നടന്നത്. സമീപത്ത് ആളുകള്‍ താമസിക്കുന്ന രണ്ട് കെട്ടിടങ്ങള്‍ സ്ഫോടനത്തില്‍ പൂര്‍ണമായും തകര്‍ന്നു. ഏതാനും കടകളും ആള്‍ത്തിരക്കുണ്ടായിരുന്ന ഒരു കഫേയും തകര്‍ന്നു.
വളരെ ആസൂത്രിതമായാണ് സ്ഫോടനം നടന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ചാവേര്‍ ടാങ്കറിനടുത്തേക്ക് നടന്നെത്തിയതിനു ശേഷം ബോംബ് പൊട്ടിക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.












Click it and Unblock the Notifications