ബിജെപി നിര്‍വാഹക സമിതി യോഗം മാറ്റിവച്ചു
ദില്ലി: ജൂലൈ 21ന് ചെന്നൈയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ബിജെപി നിര്‍വാഹക സമിതി യോഗം മാറ്റിവച്ചു. അദ്വാനി പാര്‍ട്ടി പ്രസിഡന്റായും പ്രതിപക്ഷ നേതാവായും തുടരുമെന്ന് യോഗത്തിന് ശേഷം ബിജെപി വക്താവ് വി. കെ. മല്‍ഹോത്ര പറഞ്ഞു.
മുന്‍ പ്രധാനമന്ത്രി എ. ബി. വാജ്പേയിയുടെ വസതിയില്‍ ജൂലായ് 18 തിങ്കളാഴ്ച നടന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ജൂണ്‍ 25ന് പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിനാലാണ് യോഗം നീട്ടിയതെന്ന് മല്‍ഹോത്ര പറഞ്ഞു. നിര്‍വാഹക സമിതി യോഗം സപ്തംബര്‍ 16മുതല്‍ 18 വരെ ചെന്നൈയില്‍ നടക്കും.
ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ അവതരിപ്പിക്കുന്ന പ്രമേയങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതിനായി ജൂലൈ 23ന് പാര്‍ട്ടി ഭാരവാഹികളുടെ യോഗം ചേരും. ജൂലൈ 24ന് എന്‍ഡിഎ നേതാക്കളുടെ യോഗം നടക്കും.
യോഗം മുന്‍നിശ്ചയപ്രകാരം നടത്തണമെന്നാണ് പാര്‍ട്ടി വൈസ് പ്രസിഡന്റ് വെങ്കയ്യ നായിഡു അടക്കമുള്ള ചില നേതാക്കള്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ പാര്‍ട്ടിലുണ്ടായിട്ടുള്ള പ്രശ്നങ്ങളെക്കുറിച്ചും ഒരാള്‍ക്ക് ഒരു സ്ഥാനം എന്ന വിഷയത്തെ കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യണമെന്ന് ജന കൃഷ്ണമൂര്‍ത്തി, ബംഗാരു ലക്ഷ്ണന്‍ എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ ആവശ്യമുന്നയിച്ചിരിക്കുന്ന സാഹചര്യത്തില്‍ യോഗം നടത്തുന്നത് പാര്‍ട്ടിക്കു ദോഷം ചെയ്യുമെന്ന നിലപാടാണ് ഭൂരിഭാഗം നേതാക്കളും കാൈൈണ്ടത്. ഈ സാഹചര്യത്തില്‍ ജൂണ്‍ 25ന് പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നുവെന്ന കാരണം പറഞ്ഞ് യോഗം നീട്ടിവയ്ക്കാന്‍ യോഗത്തില്‍ തീരുമാനമെടുക്കുകയായിരുന്നു.












Click it and Unblock the Notifications