Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്നാട്ടില്‍ സമര നിരോധനം പിന്‍വലിക്കുന്നു

ചെന്നൈ: തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നടത്തുന്നത് നിരോധിച്ചുകൊണ്ട് പുറപ്പെടുവിച്ച വിജ്ഞാപനം പുതുക്കില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അറിയിച്ചു.

സര്‍ക്കാര്‍ ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്ക് നടത്തിയപ്പാേേള്‍ 2003 ജൂലൈയിലാണ് പണിമുടക്ക് നിരോധിക്കുന്ന വിജ്ഞാപനം പുറപ്പെടുവിച്ചത്. ജൂലൈ 23ന് വിജ്ഞാപനത്തിന്റെ കാലാവധി അവസാനിക്കും. കാലാവധി അവസാനിച്ചതിനു ശേഷം വിജ്ഞാപനം പുതുക്കില്ലെന്നാണ് ജയലളിത അറിയിച്ചത്.

പണിമുടക്ക് നിരോധിക്കാനും സമരം ചെയ്യുന്ന ജീവനക്കാരെ പിരിച്ചുവിടാനും സംസ്ഥാനത്തിന് അധികാരം നല്‍കുന്ന തമിഴ്നാട് അവശ്യ സര്‍വീസ് നിയമം റദ്ദാക്കണമെന്ന് പ്രതിപക്ഷവും സര്‍ക്കാര്‍ ജീവനക്കാരും ആവശ്യപ്പെട്ടുവരുന്ന സാഹചര്യത്തിലാണ് ജയലളിതയുടെ ഈ പ്രഖ്യാപനം.

സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയില്‍ മൂന്ന് ശതമാനം വര്‍ധനവും ജയലളിത പ്രഖ്യാപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+