രാധാകൃഷ്ണന്‍ കേസില്‍ ജയേന്ദ്രക്ക് കുറ്റപത്രം നല്‍കി
ചെന്നൈ: രാധാകൃഷ്ണന്‍ വധശ്രമക്കേസില്‍ കാഞ്ചി ജയേന്ദ്രക്കും മറ്റു 11 പേര്‍ക്കും കോടതി കുറ്റപത്രം നല്‍കി.
ജയേന്ദ്രക്കു പുറമെ വിജയേന്ദ്ര സരസ്വതി, സഹോദരന്‍ രഘു, മഠം മാനേജര്‍ സുന്ദരേശ്വര അയ്യര്‍ എന്നിവരും പ്രതിപട്ടികയിലുണ്ട്. ഈ കേസിലെ തുടര്‍വാദം ആഗസ്ത് 18ലേക്കു നീട്ടി.
സെപ്റ്റംബര്‍ 2000ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മഠം ആശ്രിതനായ രാധാകൃഷ്ണനേയും ഭാര്യയേയും വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. 600 പേജുള്ള കുറ്റപത്രം ജൂണ്‍ അവസാനമാണ് കോടതിയില്‍ സമര്‍പ്പിച്ചത്.
ഐപിസി സെക്ഷന്‍ പ്രകാരം ഗൂഢാലോചന, വധശ്രമം എന്നിവയ്ക്കെതിരെയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.












Click it and Unblock the Notifications