Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖുറാനക്കെതിരെ ബിജെപി നടപടിയെടുത്തേക്കും

ദില്ലി: അദ്വാനിയുടെ രാജി പരസ്യമായി ആവശ്യപ്പെട്ടതിന് ബിജെപി നേതാവ് മദന്‍ ലാല്‍ ഖുറാനക്കെതിരെ അച്ചടക്കനടപടിയുണ്ടായേക്കുമെന്ന് പാര്‍ട്ടി വക്താവ് പ്രകാശ് ജാവേദ്കര്‍ സൂചിപ്പിച്ചു.

പാര്‍ട്ടി ഇക്കാര്യം ഗൗരവമായാണ് കാണുന്നതെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടി പ്രസിഡന്റ് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ജാവേദ് പറഞ്ഞു.

അദ്വാനി രാജി വയ്ക്കണമെന്നും അദ്ദേഹത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കാനാവില്ലെന്നും ഖുറാന പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഖുറാനയുടെ ഈ പരസ്യപ്രസ്താവന അദ്വാനിയുള്‍പ്പെടെയുള്ള നേതാക്കള്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നത്.

അദ്വാനിയുടെ പാക് സന്ദര്‍ശനത്തെ ജമ്മുവില്‍ വച്ചു പ്രശംസിച്ച ഖുറാന തന്നെ ഗുജറാത്തില്‍ നിന്നും മത്സരിപ്പിക്കേണ്ടെന്ന പാര്‍ട്ടി തീരുമാനത്തെ തുടര്‍ന്നാണ് ചുവടു മാറ്റിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പരസ്യപ്രസ്താവന ഒഴിവാക്കാമായിരുന്നെങ്കിലും പാര്‍ട്ടി തത്വങ്ങളെ സംബന്ധിച്ച പ്രശ്നങ്ങള്‍ നിര്‍വാഹകസമിതി യോഗത്തില്‍ ചര്‍ച്ച ചെയ്യണമെന്നു മാത്രമാണ് ബംഗാരു ലക്ഷ്മണ്‍, ജന കൃഷ്ണമൂര്‍ത്തി, പ്യാരേലാല്‍ ഖണ്ഡേല്‍വാല്‍ എന്നിവര്‍ ആവശ്യപ്പെട്ടത് എന്നതിനാല്‍ അവര്‍ക്കെതിരെ നടപടിയുണ്ടാവില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+