പൊലീസ് ഐശ്വര്യാറായിയുടെ മൊഴി രേഖപ്പെടുത്തി
മുംബൈ: സല്‍മാന്‍ഖാന്റെ വിവാദ ടേപ്പ് സംഭാഷണം സംബന്ധിച്ച കേസില്‍ ബോളിവുഡ് താരം ഐശ്വര്യാറായിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. വിവാദടേപ്പിലെ സ്വരം ഐശ്വര്യയുടേതു തന്നെയാണോയെന്ന് പരിശോധിക്കാന്‍ അവരുടെ ശബ്ദം പകര്‍ത്തുകയും ചെയ്തു.
ജൂലൈ 18 തിങ്കളാഴ്ച ഐശ്വര്യയുടെ ബാന്ദ്രയിലെ വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് സംഘം മൊഴി രേഖപ്പെടുത്തിയത്.
ഞായറാഴ്ച അന്ദേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ സല്‍മാന്‍ ഖാന്‍ ഹാജരായിരുന്നു. പരിശോധനക്കായി ക്രൈംബ്രാഞ്ച് ഓഫീസില്‍ വച്ച് സല്‍മാന്‍ ഖാന്റെ ശബ്ദം പകര്‍ത്തി.
സല്‍മാന്‍ഖാനും ഐശ്വര്യാറായിയും തമ്മിലുള്ള ടേപ്പ് ചെയ്ത സംഭാഷണം സംബന്ധിച്ച് ഒരു ഇംഗ്ലീഷ് പത്രമാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഈ സംഭാഷണത്തില്‍ സല്‍മാന്‍ തന്റെ അധോലോക ബന്ധങ്ങളെ കുറിച്ച് പറയുന്നുണ്ട്.












Click it and Unblock the Notifications