രാത്രിയില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് നിരോധിച്ചു
ദില്ലി: രാത്രി എട്ടിനും പുലര്‍ച്ചെ ആറിനുമിടയില്‍ പൊതുസ്ഥലങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് സുപ്രിം കോടതി നിരോധിച്ചു.
ശബ്ദമലിനീകരണം തടയുന്നതിനുള്ള നിയമങ്ങളും ഇതുസംബന്ധിച്ച് സുപ്രിം കോടതി നിര്‍ദേശങ്ങളും നടപ്പിലാക്കുന്നതിന് പൊലീസിന് ഡിവിഷന്‍ ബെഞ്ച് ചില മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
ചീഫ് ജസ്റ്സ ആര്‍. സി. ലഹോതി, ജസ്റിസ് അശോക് ബെന്‍ എന്നിവരുള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഏറെയായി സുപ്രിം കോടതിയുടെ പരിഗണനയിലുള്ള ഹര്‍ജിയിന്മേലാണ് ഉത്തരവുണ്ടായത്.
ദീപാവലിക്കും മറ്റു ഉത്സവവേളകളിലും രാത്രികളില്‍ വൈകി പടക്കം പൊട്ടിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള സുപ്രിം കോടതിയുടെ നേരത്തെയുള്ള നിര്‍ദേശം പാലിക്കാനും ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു.












Click it and Unblock the Notifications