ലാവ്ലിന്‍ കേസ് ചര്‍ച്ച ചെയ്യാന്‍ സ്പീക്കര്‍ അനുമതി നല്‍കി
തിരുവനന്തപുരം: ലാവ്ലിന്‍ കരാര്‍ അഴിമതി നിയമസഭയില്‍ ചര്‍ച്ച ചെയ്യാന്‍ സ്പീക്കര്‍ ഭരണപക്ഷത്തിന് അനുമതി നല്‍കി.
പൂര്‍ണമല്ലാത്ത മാധ്യമറിപ്പോര്‍ട്ടുകളുടെയും സിഎജി റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ ലാവ്ലിന്‍ കേസ് സഭയില്‍ ചര്‍ച്ച ചെയ്യരുതെന്നാവശ്യപ്പെട്ട് അവകാശലംഘനത്തിന് തോമസ് ഐസക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ 1994ല്‍ പുറത്തുവരേണ്ട പാമോലിന്‍ റിപ്പോര്‍ട്ട് പ്രതിപക്ഷം 1993ല്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്തുവെന്ന കീഴ്വഴക്കം ചൂണ്ടിക്കാട്ടിയാണ് സ്പീക്കര്‍ കേസ് ചര്‍ച്ച ചെയ്യാന്‍ അനുമതി നല്‍കിയത്.
സഭയില്‍ ബഹളം വച്ച എ.കെ ബാലനോട് വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കാനും കുറച്ചു കൂടി പക്വമായി സംസാരിക്കാനും സ്പീക്കര്‍ ആവശ്യപ്പെട്ടു.
ഭരണപക്ഷത്തെ കെ. വി. തോമസ് ലാവ്ലിന്‍ കേസില്‍ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ടു.
പ്രതിപക്ഷത്തെ എം.വി. ജയരാജന്‍ സര്‍ക്കാരിനെതിരെ വിവിധ വകുപ്പുകളിലായി 600 കോടിയുടെ അഴിമിതി ആരോപിച്ചു.
അവിശ്വാസപ്രമേയത്തിന്മേലുളള ചര്‍ച്ച ജൂലായ് 19 ചൊവ്വാഴ്ചയും തുടരും.












Click it and Unblock the Notifications