Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോംബ് ഭീഷണി: കേരളത്തില്‍ സുരക്ഷ ശക്തമാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ ജൂലൈ 19 ചൊവ്വാഴ്ച ബോംബ് സ്ഫോടനം നടത്തുമെന്ന അജ്ഞാതഭീഷണിയെ തുടര്‍ന്ന് ജാഗ്രതാനിര്‍ദേശം നല്‍കി.

ഊമക്കത്തു രൂപത്തില്‍ വന്ന ഭീഷണിക്ക് വലിയ പ്രാധാന്യം കല്പിക്കുന്നില്ലെങ്കിലും ഇന്റലിജന്‍സിന്റെ നിര്‍ദേശ പ്രകാരം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സെക്രട്ടറിയേറ്റ്, സിവില്‍ സ്റേഷന്‍ തുടങ്ങിയ പ്രധാനകേന്ദ്രങ്ങളില്‍ ബോംബ് സ്ഫോടനം നടത്തുമെന്നാണ് ഭീഷണി.

കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍ കേരളത്തില്‍ സന്ദര്‍ശനം നടത്തുന്ന സാഹചര്യത്തില്‍ ഭീഷണി നിസ്സാരമായി തള്ളാനാവില്ലെന്നാണ് ഇന്റലിജന്‍സിന്റെ വിലയിരുത്തല്‍. അയോധ്യയിലെ ചാവേര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസിന് ഇത്തരം ഭീഷണികളെ അവഗണിക്കാനാവില്ല.

സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ രഹസ്യപരിശോധന നടത്താനാണ് പൊലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പരസ്യപരിശോധനയിലൂടെ ജനങ്ങളെ പരിഭ്രാന്തരാക്കരുതെന്ന് പ്രത്യേക നിര്‍ദേശമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+