വൈദ്യുതി കരാര്‍: സിപിഎം പങ്ക് കാരാട്ട് അന്വേഷിക്കണം
മലപ്പുറം: എല്‍ഡിഎഫ് ഭരണകാലത്ത് വൈദ്യുതി വകുപ്പില്‍ നടന്ന എല്ലാ ഇടപാടുകളും അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡണ്ട് രമേശ് ചെന്നിത്തല പറഞ്ഞു. ഇതില്‍ സിപിഎമ്മിന്‍െ പങ്ക് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നേരിട്ട് അന്വേഷിക്കണമെന്നും ചെന്നിത്തല പറഞ്ഞു. മലപ്പുറത്ത് വാര്‍ത്താസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു രമേഷ് ചെന്നിത്തല.
കരാറിനെ പറ്റി ഇടതുമുന്നണിയിലെ മറ്റു കക്ഷികള്‍ മൗനം പാലിക്കരുത്. ഗുരുതരമായ അഴിമതിയാണ് ഇക്കാര്യത്തില്‍ നടന്നിരിക്കുന്നത്. വിജിലന്‍സ് അന്വേഷണം പെട്ടെന്നു തന്നെ പൂര്‍ത്തിയാക്കണം. ഇക്കാര്യത്തില്‍ സര്‍ക്കാരിന് താല്‍പര്യക്കുറവില്ല.
കെ.കരുണാകരന്റെ പാര്‍ട്ടിയിലേക്ക് ഇനി മുതിര്‍ന്ന ഒരാളും പോകില്ല.ആ പാര്‍ട്ടി ഒരു താത്ക്കാലിക പ്രതിഭാസം മാത്രമാണ്. ദില്ലിയില്‍ തനിക്കുണ്ടെന്നു പറയുന്ന മാളികയും നീന്തല്‍ക്കുളവും കാണിച്ചു തന്നാല്‍ അത് മുരളീധരനു തന്നെ നല്‍കാം.
നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് രഞ്ജിപ്പിലൂടെ നടപ്പാക്കണം. റിപ്പോര്‍ട്ട് ഉടന്‍ തന്നെ നടപ്പാക്കണമെന്ന ലീഗിന്റെ വാദത്തെ മാനിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുമായി ചെന്നിത്തല കൂടിക്കാഴ്ചയും നടത്തി.ജനകീയപ്രശ്നങ്ങളില്‍ ഇടപെട്ട് എന്‍സിഐ ശക്തിപ്പെട്ടു വരുന്നതിലുള്ള ആശങ്ക ശിഹാബ് തങ്ങള്‍ രമേഷ് ചെന്നിത്തലയെ അറിയിച്ചു. ചൈതന്യ യാത്രയോടെ ഇതില്‍ മാറ്റം വരുമെന്ന് ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications